Saturday, June 9, 2012

കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ ഏറെ ഉള്ക്കൊറള്ളുന്ന സംവിധായകനാണ് രഞ്ജിത്. അടിസ്ഥാനപരമായി തിരക്കഥാകൃത്തായ രഞ്ജിത്തിന്റെ ദര്ശിനങ്ങള്ക്ക്സ ചലച്ചിത്രാവിഷ്കാരം നല്കാ്ന്‍ ഏറെ എളുപ്പമാണ്. ഈ സാഹചര്യത്തിലാണ് തന്റെ ഏറ്റവും പുതിയ ചിത്രമായ സ്പിരിറ്റിന്റെ പ്രാധാന്യം വര്ധി ക്കുന്നതും. പുതിയ തലമുറയുടെ കാഴ്ചപ്പാടുള്ള ന്യൂ ജനറേഷന്‍ സിനിമയുടെ വക്താവാകുവാനും രഞ്ജിത്തിന് കഴിയുന്നതും തന്റെ ചിന്താശക്തിയിലെ ഈ സാധ്യതകള്താന്നെ. സ്പിരിറ്റിലെ രഘുനന്ദന്റെ ജീവിതത്തിലേക്ക് കണ്ണോടിച്ചാല്‍ ധാരാളം വ്യത്യസ്തതകള്‍ കാണാം. രഘുനന്ദന്‍, വിദേശത്ത് ബാങ്കുദ്യോഗസ്ഥനായിരുന്നു. പിന്നീട് ഇന്ത്യയിലെ വന്‍ നഗരങ്ങളില്‍ പത്രപ്രവര്ത്തഥകന്‍. അത് ഉപേക്ഷിച്ചാണ് ഇപ്പോള്‍ എഴുത്തിന്റെ ലോകത്തിലെത്തിയിരിക്കുന്നത്. ഒരു ഇംഗ്ളീഷ് നോവല്‍ രചിക്കുന്ന തിരക്കിലാണ് അദ്ദേഹം. വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ് രഘുനന്ദന്‍. ഭാര്യ മീരയുമായി വിവാഹമോചനം നടത്തി. മീര പുനര്വി്വാഹവും നടത്തി. അലക്സാണ്ടറാണ് ഭര്ത്താ വ്. മധ്യതിരുവിതാംകൂറിലെ കോഴഞ്ചേരിക്കാരന്‍. സമ്പന്നന്‍, പ്ളാന്റര്‍. ജീവിതം നന്നായി ആസ്വദിക്കുന്നവന്‍. ഇന്ന് രഘുനന്ദന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ അലക്സും മീരയുമാണ്. തന്റെ മുന്‍ ഭാര്യയും ഭര്ത്താ വും ഏറ്റവും നല്ല സുഹൃത്തുക്കള്‍. ഇതൊക്കെത്തന്നെ രഘുനന്ദന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രത്യേകതകളാണല്ലോ. രഘുനന്ദന്റെ ജീവിതത്തിലേക്ക് രണ്് കഥാപാത്രങ്ങള്‍ കടന്നുവന്നത് ഈ സാഹചര്യത്തിലാണ്. മേസ്തിരിയും പ്ളംബര്‍ മണിയനുമാണ് ഈ കഥാപാത്രങ്ങള്‍. ഇവരുടെ സാമീപ്യം രഘുനന്ദന്റെ ജീവിതത്തിലും പുതിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ബന്ധങ്ങളിലും കുടുംബങ്ങളിലുമൊക്കെ. സമൂഹം സൃഷ്ടിച്ചിരിക്കുന്ന മതിലുകള്‍ പൊളിച്ചുകൊണ്ട്, വിശാലമായ കാഴ്ചപ്പാടുകളുടെ ലോകത്തിലൂടെയാണ് രഘുനന്ദന്‍ എന്ന കഥാപാത്രത്തെ സംവിധായകന്‍ കൂട്ടിക്കൊണ്ടുപോകുന്നത്. രഘുനന്ദനായി മോഹന്‍ ലാല്‍ പ്രേക്ഷകരെ വീണ്ടും വിസ്മയിപ്പിക്കുന്നു. മീരയായി എത്തുന്നത് കനിഹയാണ്. അലക്സിനെ ശങ്കര്‍ രാമകൃഷ്ണന്‍ അവതരിപ്പിക്കുന്നു. മധുവിന്റെ ക്യാപ്റ്റന്‍ നമ്പ്യാര്‍ മറ്റൊരു രസാവഹമായ കഥാപാത്രമാണ്. സുരാജ് വെഞ്ഞാറമ്മൂട്, ടിനി ടോം, സിദ്ധാര്ഥ്ഥ ഭരതന്‍, കല്പന, ടി.പി. മാധവന്‍, ലെന എന്നിവരും ഈ ചിത്രത്തിലെ പ്രധാനതാരങ്ങളാണ്. റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്ക്ക്ോ ഷഹബാസ് അമന്‍ ഈണം പകരുന്നു. വേണു ഛായാഗ്രഹണവും വിജയ് ശങ്കര്‍ എഡിറ്റിംഗും നിര്വ്ഹിക്കുന്നു. കലാസംവിധാനം- സന്തോഷ് രാമന്‍, പ്രൊഡ. കണ്ട്രോറളര്‍- സേതു മണ്ണര്ക്കാസട്, പ്രൊഡ. എക്സിക്യൂട്ടീവ്- ബിജു തോമസ്. ആശീര്വാഅദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്മിാക്കുന്ന ഈ ചിത്രത്തിന്റെ നിര്മാ ണ പ്രവര്ത്തരനങ്ങള്‍ പൂര്ത്തി യായിവരുന്നു. ആശീര്വാകദ് സിനിമാസ് ഈ ചിത്രം പ്രദര്ശഅനത്തിനെത്തിക്കുന്നു.

No comments: